"ജോൺസ്", ദൈവം പതുക്കെ വിളിച്ചു,
എരിഞ്ഞു തീരാരായ ജീവിതം ഒന്നുകൂടി ആഞ്ഞു വലിച്ച്
ജോൺസ് കണ്ണിറുക്കി പുഞ്ചിരിച്ചു,
"എന്താ പരിപാടി?"
"ഒന്നുമില്ല, ഇവിടെ ഈ കടലോരത്ത് സൂര്യനെ നോക്കി ഇരിക്കാം കവിതകൾ പാടാം,
ഇരുട്ട് പതിയെ പടരുമ്പോൾ മാഞ്ഞുപോകുന്ന നിഴലുകളെ കാണാം
താണു തുടങ്ങുന്ന കടലിന്റെ ശ്വാസഗതി കേൾക്കാം
പിന്നെ പതിയെ മയങ്ങാം."
മങ്ങാൻ തുടങ്ങിയ കണ്ണടയൂരി മുണ്ടിന്റെ തലക്കൽ തുടച്ച് ജോൺസ് എഴുന്നേറ്റു, ഒന്നു തിരിഞ്ഞുനോക്കി,
പിന്നെ പതുക്കെ നടന്നു. I
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ