വെളുത്തൊരത്തത്തിൻ പൂക്കാലപ്പെരുമയെ
കറുത്ത തിരുവോണരാവിതിലോർമ്മിപ്പേൻ.
ഉണ്ടാവാം പലരായി വന്നീടുവാൻ എന്നാ
ലുണ്ടാവില്ലാ പഴേമട്ടൊരുല്ലാസകോലാഹലം
കോടിമുണ്ടൊന്നുണ്ടാവമെന്നെയും കാത്ത്
മറ്റുണ്ടാമോ വാടാത്ത വാത്സല്യമൃദുഹാസം?
പായസപ്പെരുമകളുണ്ടാക്കാം നമുക്കിന്നും
കൈപ്പുണ്യപ്പെരുമയെ എങ്ങുനിന്നെത്തിക്കാവൂ?
നീയിനി രണ്ടുനാൾ കഴിഞ്ഞല്ലേ പോകൂ
സ്നേഹപ്രാർത്ഥനാസ്വരത്തിൽ തടുക്കാനാളുണ്ടാമോ?
കറുത്ത തിരുവോണക്കണ്ണീരിൽ തിരഞ്ഞേൻ ഞാൻ
വെളുത്തൊരത്തത്തിൻ ആഹ്ലാദത്തുടിപ്പുകൾ
മാവേലി വരാനില്ലാ കൂട്ടരെ, മതിയാക്കാം
ഓർമ്മകൾ പൂവിട്ടു മനപ്പായസമുണ്ണാം
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ