ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ജൂൺ, 2020 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

വിഷവം

ആണ്ടോടാണ്ടു മുറ്റത്തു തിറയാടാൻ വരുന്നവർ വിതുമ്പും ചിലമ്പോടെ പടിക്കൽതന്നെ നിന്നു അറിയാതെ ചെണ്ടയിൽ കോൽ വീണൊരവിവേകത്തെ വിലക്കി കാറ്റും ചുണ്ടത്തു വിരൽ വെചു. പോയാണ്ടു കോലായയിൽ കൈകളും പിന്നിൽ കെട്ടി  സുസ്മേരവദനനായ്‌ ആട്ടത്തിൽ രസിച്ചവൻ പകലോൻ പലവട്ടം പുഴയിൽ മുങ്ങിക്കേറി കിതച്ചു വഴിതാണ്ടി പതിയെ ചെരിഞ്ഞപ്പോൽ പിറകെ താനും പതറാതെ പതിവെന്നപോൽ പലരേ തനിച്ചാക്കി മ റ്റെങ്ങോ തിരക്കേറി വിഷുക്കൈ നീട്ടി ഞാൻ, പടുവേഷം, പതറവെ പണിയാനുണ്ണികൃഷൻ പതുക്കെ മിഴിയൊപ്പി! Note: അച്ഛന് മഴ വലിയ ഇഷ്ടമായിരുന്നു. മഴയുടെ തിറയാടുന്നതും , ചെണ്ടപ്പുറത്ത് കോലുരുളുന്നപോലെ ഇടി മുരളുന്നതും ആസ്വദിച്ച്  ഉമ്മറത്ത് നിന്നിരുന്ന അച്ഛൻ എന്റെ ഓർമ്മച്ചുവരിലെ ഒരു പ്രധാന ചിത്രമാണ് ഇടിമിന്നലിനെ പേടിയായിരുന്ന എന്റെ കുട്ടിക്കാലത്ത് അച്ഛന്റെ  ആ നിൽപ്പ്  ഒരു സുരക്ഷാകവചമായി, ആശ്വാസമായി. ആദ്യമായി തിറ കാണുന്ന കുട്ടികളും പലപ്പോഴും മുതിർന്നവരുടെ പിന്നിലൊളിച്ചാണ് തിറയാട്ടം കാണാറുള്ളത്. മരിക്കുന്നതിനുമുമ്പ് കിടപ്പുമുറിയിൽ ജനലഴി പിടിച്ച് ശ്വാസതടസ്സത്തോടെ നിന്ന ഞാൻ നേരിട്ട് കാണാത്ത ഒരു ചിത്രവും എന്റെ മനസ്സിലുണ്ട്. ഒരുപക്ഷെ...